ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചിങ് ടീമില്‍ എത്തിക്കാന്‍ പുതിയ പരിശീലകന്‍ രവി ശാസ്ത്രിക്ക് താല്‍പര്യം. പരിശീലകനായിട്ടല്ല, ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി സച്ചിനെ കിട്ടുകയാണ് ശാസ്ത്രിയുടെ താല്‍പര്യം എന്നാണ് റിപ്പോര്‍ട്ട്. ബി സി സി ഐ സ്‌പെഷല്‍ കമ്മിറ്റിയുമായി ചൊവ്വാഴ്ച നടത്തിയ യോഗത്തിലാണ് സച്ചിന്‍ തെണ്ടുല്‍ക്കറെ ഇന്ത്യന്‍ ടീമിന്റെ കണ്‍സല്‍ട്ടന്റായി ലഭിക്കുന്ന കാര്യത്തില്‍ രവി ശാസ്ത്രി താല്‍പര്യം പ്രകടിപ്പിച്ചത്. <br />നേരത്തെ ലണ്ടനില്‍ വെച്ച് സച്ചിന്‍ പറഞ്ഞിട്ടാണ് രവി ശാസ്ത്രി പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അനില്‍ കുംബ്ലെ രാജിവെച്ച ഒഴിവിലേക്ക് ബി സി സി ഐ കോച്ചിനെ ക്ഷണിച്ചെങ്കിലും രവി ശാസ്ത്രി അപേക്ഷ അയച്ചിരുന്നില്ല. വീരേന്ദര്‍ സേവാഗ്, ടോം മൂഡി, ദൊഡ്ഡ ഗണേഷ് എന്നിങ്ങനെ ആറ് പേരാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ബി സി സി ഐ അപേക്ഷ സ്വീകരിക്കാനുള്ള തീയതി നീട്ടുകയും രവി ശാസ്ത്രി അവസാന നിമിഷം ഉള്ളിലാകുകയും ചെയ്യുകയായിരുന്നു. <br /> <br />India head coach Ravi Shastri now wants batting great Sachin tendulkar to work with the national team as a conslutant, provided it is not a case of conflict of interest.